പായിപ്പാട്: എസ്.എൻ.ഡി.പി യോഗം 325ാം നമ്പർ പായിപ്പാട് ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ദർശനോത്സവ സമ്മേളനം ഉദ്ഘാടനം ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ നിർവഹിച്ചു. ചെയർമാൻ പി.ബി രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് കെ.എസ് ശരത്കുമാർ, കൺവീനർ പി.ജി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. കൺവീനർ സി.ജി രമേശ് സ്വാഗതവും വനിതാസംഘം പ്രസിഡന്റ് ഓമന ചന്ദ്രൻ നന്ദിയും പറഞ്ഞു.