നെടുംകുന്നം : റബർതോട്ടത്തിന് തീപിടിച്ച് ഒരേക്കറോളം കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കണ്ണംചിറ സെനിൽമോന്റ സ്ഥലത്തിനാണ് തീപിടിച്ചത്. കരിയിലകൾക്കും കാടുകൾക്കുമാണ് ആദ്യം തീപിടിച്ചത്. പിന്നീട് റബർതോട്ടത്തിലേക്ക് പടരുകയായിരുന്നു. പഞ്ചായത്തംഗം വി.എം.ഗോപകുമാർ, കങ്ങഴ ഓർത്തഡോക്‌സ് പള്ളി സണ്ഡേസ്‌കൂൾ കുട്ടികളും, നാട്ടുകാരും ചേർന്ന് തീപടരാതിരിക്കാൻ ശ്രമിച്ചു. പാമ്പാടിയിൽ നിന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് തീപൂർണമായി അണച്ചത്. അഗ്‌നിരക്ഷാസേനാംഗങ്ങളായ കെ.സുരേഷ്‌കുമാർ, എം.എസ്.ശ്രീകുമാർ, മുകേഷ് കുമാർ, അനീഷ് ലാൽ, ജെ.ഷാജി, മനോജ് പുളിക്കൽ, വി.വിനോദ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.