കോരുത്തോട് : സി.കെ.എം.എച്ച്.എസ്.എസ് കോരുത്തോട്, സി.എം.എസ് എച്ച്.എസ് മുണ്ടക്കയം, ജെ.ജെ.എം.എം എച്ച്.എസ്.എസ് ഏന്തയാർസ്‌കൂളുകളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് രാവിലെ 8.30 ന് സി.കെ.എം.എച്ച്.എസ് ഗ്രൗണ്ടിൽ നടക്കും. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ സല്യൂട്ട് സ്വീകരിക്കും. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രാജൻ, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസ്, എം.എസ്.ജയപ്രകാശ്, അലക്‌സാണ്ടർ ചെറിയാൻ, ജോസഫ് മൈക്കിൾ, അനിതമോൾ കെ.കെ, പി.കെ.വിമല, മറിയാമ്മ തോമസ്, ബീന മേരിക്കുട്ടി, ജെയ്‌സ്‌ലിൻ ജോർജ് എന്നിവർ പങ്കെടുക്കും.