പാലാ : വള്ളിച്ചിറ പിഷാരുകോവിൽ ദേവീക്ഷേത്രത്തിലെ ഉത്സവം 27 മുതൽ മാർച്ച് 2 വരെ നടക്കും. 27ന് രാവിലെ 6 ന് ലളിതാസഹസ്രനാമം, 6.45 ന് സഹസ്രനാമജപം, 8 ന് പുരാണപാരായണം, 8.30 ന് നാരായണീയം, വൈകിട്ട് 6.30 ന് ചുറ്റുവിളക്ക്, ദീപാരാധന, 7 ന് ഭഗവത്‌സേവ, 7.45 ന് ദുർഗ്ഗാദേവിക്ക് പൂമൂടൽ, 8.30 ന് വള്ളിച്ചിറ ദുർഗ്ഗ ഭദ്രാ കലാവേദി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 10.30 ന് തിരുമറയൂർ ശ്രീഭദ്രാ മുടിയേറ്റ് സംഘം അവതരിപ്പിക്കുന്ന മുടിയേറ്റ്.
28 ന് രാത്രി 7 ന് ഭദ്രാദേവിക്ക് പൂമൂടൽ, 8.15ന് തൃശൂർ കലാഭൈരവി കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ. 29 ന് രാവിലെ 8.30 ന് മുറിഞ്ഞാറ ജംഗ്ഷൻ, എസ്.എൻ.ഡി.പി മന്ദിരം, ഇല്ലിക്കൽ, പാഞ്ഞാലിഭാഗം, കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ സമൂഹപ്പറ, തുടർന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കാണിക്കമണ്ഡപത്തിൽ നിന്ന് ക്ഷേത്രസന്നിധിയിലേക്ക് കുംഭകുടം എഴുന്നള്ളത്ത്, 12.30 ന് കുംഭകുടം അഭിഷേകം, രാത്രി 7.30ന് ഭദ്രാദേവിക്ക് പൂമൂടൽ, 8.15ന് ഹരിപ്പാട് ദേവസേന ഭജൻസ് അവതരിപ്പിക്കുന്ന നാമസങ്കീർത്തനം.
മാർച്ച് 1 ന് രാവിലെ 8 ന് കാർത്തിക പൊങ്കാല, 11.40 ന് പൊങ്കാല ദീപാരാധന, വൈകിട്ട് 7 ന് ചരിത്രപ്രസിദ്ധമായ ദേശവിളക്ക്, 7.15 ന് ചൊവ്വല്ലൂർ മോഹനവാര്യരും മുപ്പതിൽപ്പരം കലാകാരന്മാരും ചേർന്നവതരിപ്പിക്കുന്ന പാണ്ടിമേളം, 8 ന് പൂമൂടൽ, തുടർന്ന് ദേശവിളക്ക് സദ്യ.
2 ന് രാവിലെ 10 ന് കാഴ്ചശ്രീബലി, ഉച്ചകഴിഞ്ഞ് 3.30 ന് താമരക്കുളം ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 4.30 ന് താമരക്കുളം ജംഗ്ഷനിൽ സമൂഹപ്പറ, 6.30 ന് താലപ്പൊലി ഘോഷയാത്ര. ചെണ്ടമേളം, ശിങ്കാരിമേളം, പമ്പമേളം, പീലിക്കാവടി, കൊട്ടക്കാവടി, ദേവതെയ്യം, ഭദ്രകാളി നൃത്തം എന്നിവ അകമ്പടിയേകും. 7ന് കോവിൽപ്പാടത്ത് ദീപക്കാഴ്ച, രാത്രി 9 ന് സിനിമാ, ടി.വി താരങ്ങൾ അണിനിരക്കുന്ന ഗാനമേള ആന്റ് കോമഡി ഷോ.