തൊടുപുഴ: മധ്യവയസ്കന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. മറയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഉഷയുടെ പിതാവ് ബാവാ നഗറിൽ താമസിക്കുന്ന മാരിയപ്പന്റെ (56) മൃതദേഹമാണ് കെ.എസ്.ഇ.ബി ഓഫീസിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ ഇന്ന് പുലർച്ചെ കണ്ടെത്തിയത്. മൃതദേഹത്തിൽ വെട്ടും കുത്തും ഏറ്റിട്ടുണ്ട്. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. മറയൂർ സി.ഐ രാവിലെ ഇൻക്വസ്റ്റ് തയാറാക്കിയശേഷം ഉച്ചയോടെ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇടുക്കി ജില്ലാ പൊലീസ് ചീഫ് പി.കെ മധു സ്ഥലത്തെത്തിയിട്ടുണ്ട്.