വൈക്കം : ചെമ്പ് ജഗദംബികാ ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന് കൊടിയേറി. തന്ത്റി മോനാട്ട് ക്യഷ്ണൻ നമ്പൂതിരി , മേൽശാന്തി സജിത് എന്നിവർ കാർമ്മികത്വം വഹിച്ചു. 25 ന് രാവിലെ 5 ന് പള്ളിയുണർത്തൽ, അഭിഷേകം 9.30 ന് ഗണപതി ഹോമം 6.30ന് നാമജപം 7.30 ന് സോപാന സംഗീതം 7.45 ന് പാരായണം 8 ന് ശ്രീഭൂതബലി വൈകിട്ട് 6ന് താലപ്പൊലി 7.30 ന് ഡാൻസ് 8.15ന് ചാക്യാർകൂത്ത് 26 ന് 7.45 ന് പാരായണം 8 ന് ശ്രീഭൂതബലി 11 ന് കലശാഭിഷേകം 12.30 അന്നദാനം വൈകിട്ട് 5.30ന് താലപ്പൊലി 8.15ന് കാവടി ഘോഷയാത്ര, 9.30 ന് ചങ്ങനാശ്ശേരി അണിയറയുടെ നാടകം നേരറിവ് 27 ന് രാവിലെ 8.15ന് പാരായണം 8.30 ന് പറക്കെഴുന്നള്ളിപ്പ്, 9 ന് സർപ്പങ്ങൾക്ക് അഭിഷേകം വൈകിട്ട് 5.30ന് താലപ്പൊലി 7.45 ന് കുംഭകുട ഘോഷയാത്ര 8.30 ന് സമൂഹതാലപ്പൊലി 9.30 ന് കൊച്ചിൻ പാണ്ട വാസിന്റെ നാടൻപാട്ട് 28 ന് 9ന് കുംഭകുടം പാൽകാവടി 11.30ന് കളമെഴുത്തും പാട്ടും വൈകിട്ട് 5.15 ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം 7 ന് സിനിമാറ്റിക് ഡാൻസ് 7 .30 ന് ദേശ താലപ്പൊലി 8.15ന് ഭജന 9 ന് തിരുവനന്തപുരം സാരഥി അവതരിപ്പിക്കുന്ന കോമഡി സെലിബ്രേഷൻ 29 ന് 5 ന് പള്ളിയുണർത്തൽ, അഭിഷേകം, ഗണപതി ഹോമം, 6.30 ന് ലളിതാസഹസ്രനാമജപം, പാരായണം 8 ന് ശ്രീഭൂതബലി 8.30 ന് പറക്കെഴുന്നള്ളിപ്പ് 11 ന് കലശാഭിഷേകം വൈകിട്ട് 5.15 ന് താലപ്പൊലി 7.30 ന് വയലാർ ഗാനസന്ധ്യ 10.30 ന് ആറാട്ട് പുറപ്പാട് 12 ന് വലിയ കാണിക്ക മാർച്ച് 1 ന് രാത്രി 9 ന് വലിയ ഗുരുതി 6 ന് പ്രതിഷ്ഠാദിന വാർഷികം 11.30 ന് കലശാഭിഷേകം 7 ന് ഏഴാം പൂജ 9 ന് പൊങ്കാല, വൈകിട്ട് 7.30 ന് സമൂഹ താലപ്പൊലി.