വൈക്കം : ഇടയാഴം പൂങ്കാവ് ദേവി ക്ഷേത്രത്തിൽ കുംഭഭരണി ഉൽസവത്തോടനുബന്ധിച്ചുള്ള കളമെഴുത്തും പാട്ടും ആരംഭിച്ചു. ഒൻപത് ദിവസമാണ് കളമെഴുത്തും പാട്ടും. വൈക്കം ക്ഷേത്രകലാപീഠം അദ്ധ്യാപകനായ വെച്ചൂർ രാജേഷാണ് കളമെഴുത്തുപാട്ടിന്റെ ആചാര്യൻ. ഉത്സവം 26 ന് ആരംഭിച്ച് മാർച്ച് 1 ന് ആറാട്ടോടെ സമാപിക്കും.
രേവതി നാളായ 27 ന് ഒൻപത് നിലകളിലായി നിർമ്മിച്ച തേര് എഴുന്നള്ളിപ്പ് ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ്. തേരിലേക്കുള്ള കുലവാഴ സമർപ്പണം ഇന്ന് വൈകിട്ട് 5 ന് ക്ഷേത്ര മൈതാനിയിൽ നടക്കും.