ചങ്ങനാശേരി: മന്നത്തു പത്മനാഭന്റെ 50-ാം ചരമവാർഷികം ഇന്ന് പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് ആചരിക്കും. രാവിലെ ആറു മുതൽ 11.45 വരെ മന്നം സമാധി മണ്ഡപത്തിൽ ഭക്തിഗാനാലാപനം, പുഷ്പാർച്ചന, ഉപവാസം, സമൂഹ പ്രാർഥന എന്നിവ ഉണ്ടാകും. സമീപ കരയോഗങ്ങളിൽ നിന്ന് പദയാത്രയായി മന്നം സമാധി ദിനാചരണത്തിൽ പങ്കെടുക്കും. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതോടെ അനുസ്മരണ ചടങ്ങുകൾ സമാപിക്കും.