വൈക്കം : പടിഞ്ഞാറെക്കര പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും ഭാഗവത സപ്താഹയഞ്ജവും തുടങ്ങി.

25ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, 7ന് ഭജൻസ്, 8ന് തിരുവാതിരകളി, 9ന് തീയ്യാട്ട്, 26ന് ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, 7ന് താലപ്പൊലി, തുടർന്ന് വയലിൻ ഫ്യൂഷൻ, 9ന് തീയ്യാട്ട്, 27ന് ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, 6.45ന് താലപ്പൊലി, 7ന് വൈക്കം മാളവികയുടെ നാടകം മഞ്ഞുപെയ്യുന്ന മനസ്സ്. 9ന് തീയ്യാട്ട്, 28ന് 10.30ന് ആദ്ധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, ഭജന, കുംഭകുടം വരവ്, 6.45ന് താലപ്പൊലി, 8.15ന് ഡാൻസ്, 9ന് കുറത്തിയാട്ടം, 9ന് തീയ്യാട്ട്. 29ന് കുംഭഭരണി, 6.15ന് കുംഭകുടംവരവ്, 8ന് കാഴ്ചശ്രീബലിയും വെള്ളിക്കുടത്തിൽ കാണിക്കയും, 10.30ന് സാമ്പ്രദായിക് ഭജൻസ്, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 6.30ന് വിശേഷാൽ ദീപാരാധന, ഭജന, 6.45ന് ദേശതാലപ്പൊലി, 7ന് താലപ്പൊലി, ഗാനമേള ആൻഡ് ഹാസ്യവിരുന്ന്, 8.30ന് എതിലേൽപ്പ് താലപ്പൊലി, 10.30ന് വിളക്ക്, കാണിയ്ക്ക, 11ന് ഗരുഡൻതൂക്കം വരവ്, 12.30ന് തീയ്യാട്ട്, 1ന് വടക്കുപുറത്ത് ഗുരുതി.