harikumr

കറുകച്ചാൽ: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇത്തിത്താനം ഇളങ്കാവ് വാര്യം ഹരികുമാർ (47) മരിച്ചു. ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് കറുകച്ചാൽ-മണിമല റോഡിൽ കങ്ങഴ ഇലയ്ക്കാടിന് സമീപമായിരുന്നു അപകടം. ഹരികുമാർ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെ ഒന്നരയോടെ മരിച്ചു. ഭാര്യ: സുമിത്ര. മക്കൾ: മാളവിക, അർജുൻ. ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ മുൻ ജീവനക്കാരനായിരുന്നു ഹരികുമാർ. സംസ്‌ക്കാരം ഇന്ന് 11.30-ന് ഇത്തിത്താനത്തെ വീട്ടുവളപ്പിൽ.