വൈക്കം : എസ്. എൻ. ഡി. പി. യോഗം 882-ാം നമ്പർ പുന്നപ്പൊഴി ശാഖയിലെ ആർ.ശങ്കർ സ്മാരക കുടുംബയൂണിറ്റിന്റെ വാർഷികം യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി.സന്തോഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പവിത്രൻ ഷൈനിഭവൻ, അജീഷ് അശോകൻ, കെ.സി.വിജയൻ, രാജേന്ദ്രപ്രസാദ്, വിഷ്ണു പി.വി, ഉഷാ തുളസി, രജനി.പി.ആർ. എന്നിവർ സംസാരിച്ചു.