പാലാ: രാമപുരം കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ-ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് മാർച്ച് 1ന് കൊടിയേറും. രാത്രി 7.45നും 8.30നും മദ്ധ്യേ തന്ത്രി പി.യു. ശങ്കരൻ തന്ത്രി, സനത്ത് തന്ത്രി, മേൽശാന്തി സന്ദീപ്, ജിഷ്ണു ശാന്തി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്.

അന്ന് രാവിലെ 5 ന് മഹാഗണപതി ഹോമം, ശുദ്ധിക്രിയകൾ, വൈകിട്ട് 6.30ന് ദീപാരാധന, 7ന് നമസ്‌ക്കാര മണ്ഡപ സമർപ്പണം, കൊടിയേറ്റിനു ശേഷം മുൻ തലമുറയെ ആദരിക്കൽ, തുടർന്ന് കൊടിയേറ്റ് സദ്യ, ദൈവദശകാലാപനം, തിരുവാതിര കളി, അത്താഴപൂജ.

മാർച്ച് 2ന് രാവിലെ 6ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, 9ന് കലശപൂജ, കലശാഭിഷേകം, ശ്രീഭൂതബലി, 9ന് ഭഗവദ് ഗീതാപാരായണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ഭഗവതിസേവ, 7ന് ദൈവദശകാലാപനം, 7.30ന് കരാക്കേ ഗാനമേള, 9ന് അത്താഴപൂജ.

3ന് രാവിലെ 9 ന് കലശപൂജ, 10 ന് ഗുരുദേവ കൃതികളുടെ ആലാപനം. 12.30ന് പ്രസാദമൂട്ട്, 7ന് ദൈവദശകാലാപനം, 7.30 ന് ഡാൻസ്, 7.45 ന് ഭജനാമൃതം. 9 ന് വിളക്കിനെഴുന്നള്ളിപ്പ്

4ന് രാവിലെ 9ന് കലശപൂജ, 12.30ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, ഭഗവതിസേവ, ലളിതാ സഹസ്രനാമാർച്ചന, രാത്രി 7.30ന് ഡോ. ഷാജിമോന്റെ പ്രഭാഷണം, 9ന് അത്താഴപൂജ, വിളക്കിനെഴുന്നള്ളത്ത്.

അഞ്ചാം തീയതിയാണ് പള്ളിവേട്ട ഉത്സവം. രാവിലെ 6ന് ഗണപതി ഹോമം, 9 മുതൽ നാരായണീയ പാരായണം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 7ന് രാമപുരം ഗുരുമന്ദിരത്തിൽ ഹിഡുംബൻ പൂജ, 7.15ന് മോഹിനിയാട്ടം, 7.45ന് മെഗാ ഗാനമേള, 11 ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട വിളക്ക്, പള്ളിക്കുറുപ്പ്.

ആറാം തീയതി ആറാട്ടുത്സവം. രാവിലെ 6ന് കണി കാണിക്കൽ, 9ന് കാവടി പൂജ, 9ന് നടക്കുന്ന കാവടി ഘോഷയാത്രയിൽ കൊട്ടക്കാവടി, പൂക്കാവടി, കരകാട്ടം, മയിലാട്ടം, ഗരുഡൻ പറവ , പമ്പ മേളം, ദേവീദേവ വേഷങ്ങൾ എന്നിവ അണി ചേരും. കാവടി അഭിഷേകത്തിനു ശേഷം 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, ആറാട്ട്, രാത്രി 7 ന് ആറാട്ടെതിരേൽപ്പ്, സമൂഹപ്പറ, വലിയ കാണിക്ക .തുടർന്ന് കൊടിയിറക്ക്, 25 കലശാഭിഷേകം, മംഗള പൂജ.