mg-university-info
mg university info

പരീക്ഷ മാറ്റി

26 മുതൽ നടത്താനിരുന്ന ഒന്നാം വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ സപ്ലിമെന്ററി പരീക്ഷകൾ മാറ്റി.

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എം.ബി.എ (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 13 മുതൽ ആരംഭിക്കും. പിഴയില്ലാതെ 26 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെ അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്., 2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ ആരംഭിക്കും.

പരീക്ഷാഫലം

സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്.20182020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.