ഉല്ലല : ശ്രീനാരായണഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ 93-ാം മത് കുംഭഭരണി മഹോത്സവം ഇന്ന് തുടങ്ങും. 8ന് ശ്രീബലി, ഭാഗവതപാരായണം, 9ന് തിരുനടയിൽ ആദ്യപറ നിറയ്ക്കൽ, 5 മുതൽ കാഴ്ചശ്രീബലി തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, 7ന് താലപ്പൊലിവരവ്, 7 മുതൽ പ്രസാദ ഊട്ട്, 8 മുതൽ കൊച്ചി കൈരളി കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള. 26ന് 7 മുതൽ 8 വരെ ശ്രീബലി, ഗുരുനാരായണപാരായണം, വൈകിട്ട് 5 മുതൽ കാഴ്ചശ്രീബലി, തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, 7ന് താലപ്പൊലിവരവ്, പ്രസാദഊട്ട്, രാത്രി 9 മുതൽ കൊച്ചിൻ സെവൻ ആർട്സ് അവതരിപ്പിക്കുന്ന ഗാനമേള - നാടൻപാട്ട് ട്വന്റി 20. 27 ന് 7 മുതൽ 8 വരെ ശ്രീബലി, വൈകിട്ട് 5 മുതൽ വിളക്കുപൂജ, കാഴ്ചശ്രീബലി, തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, 7ന് താലപ്പൊലിവരവ്, 7ന് പ്രസാദഊട്ട്, 8ന് ആലപ്പുഴ റെയ്ബാൻ സൂപ്പർഹിറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. 28ന് 7 മുതൽ 8 വരെ ശ്രീബലി, 8 മുതൽ ഗുരുദേവകൃതികളുടെ പാരായണം, വൈകിട്ട് 5 മുതൽ കാഴ്ചശ്രീബലി, തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, 7ന് താലപ്പൊലിവരവ്, 7ന് പ്രസാദഊട്ട്, 7 മുതൽ സംഗീതസദസ്സ്, 8.30 മുതൽ മുദ്ര 2020 നൃത്തപരിപാടി, 9.30ന് കാവടി വരവ്. 29ന് കുംഭഭരണി മഹോത്സവം. 7 മുതൽ 8 വരെ ശ്രീബലി, ഉച്ചയ്ക്ക് 12 മുതൽ പ്രസാദഊട്ട് വൈകിട്ട് 5 മുതൽ കാഴ്ചശ്രീബലി, തുടർന്ന് ദീപാരാധന, സ്പെഷ്യൽ ദീപാലങ്കാരം, 7ന് താലപ്പൊലിവരവ്, 7ന് ഓട്ടൻതുള്ളൽ, 8ന് കാവടിവരവ്, രാത്രി 8.30 മുതൽ സിനിമ പിന്നണി ഗായിക ലൗലി ജനാർദ്ദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം, 10ന് ക്ഷേത്രനടയിൽ അവസാന പറനിറയ്ക്കൽ, 10.30ന് കോഴിക്കോട് വരദ വടകര അവതരിപ്പിക്കുന്ന നാടകം അച്ഛൻ, 2ന് വിളക്കിനെഴുന്നള്ളിപ്പ്, 2.30ന് വലിയകാണിക്ക.