പെരുന്ന: താമരശേരി മഹാവിഷ്ണു ക്ഷേത്രത്തിൽ എട്ടാമത് പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹയഞ്ജവും ഇന്ന് മുതൽ മാർച്ച് 4 വരെ നടക്കും. ഇന്ന് വൈകിട്ട് 5.30ന് ഭദ്രദീപം തെളിയിക്കൽ. 7.30ന് ക്ഷേത്രം തന്ത്രി നാരായണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി മരങ്ങാട്ട് വൈശാഖ്, വാസുദേവൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. എല്ലാ ദിവസവും പതിവ് പൂജകൾ. നാളെ രാവിലെ 6ന് ഗണപതിഹോമം, ഉച്ചക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന. രണ്ടാം ദിവസം മുതൽ ആറാം ദിവസം വരെ യജ്ഞശാലയിൽ നിത്യാനുഷ്ഠാനങ്ങൾ. 27ന് രാവിലെ 7.30ന് ഭാഗവത പാരായണം വൈകിട്ട് 6ന് ഋഷഭാവതാരം, 28ന് വൈകിട്ട് 6ന് നരസിംഹാവതാരം, 29ന് വൈകിട്ട് 7 ന് ശ്രീകൃഷ്ണാവതാരം, മാർച്ച് 1ന് വൈകിട്ട് 6ന് രുഗ്മിണി സ്വയംവരം, മാർച്ച് 2ന് 9ന് നവഗ്രഹപൂജ, 11ന് മൃത്യുഞ്ജയഹോമം, 11.30ന് കുചേലഗതി. മാർച്ച് 3ന് രാവിലെ 6ന് ഗണപതിഹോമം, 10ന് അവഭൃഥ സ്‌നാന ഘോഷയാത്ര, 12.30ന് യജ്ഞ സമർപ്പണം, ഉച്ചക്ക് 1 മുതൽ പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് ഭക്തിഗാനസുധ. മാർച്ച് 4ന് രാവിലെ 5ന് പള്ളിയുണർത്തൽ, 6ന് അഭിഷേകം, 8ന് നവകം, 12.30ന് ഓട്ടൻതുള്ളൽ, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് പുഷ്പഘോഷയാത്ര, പുഷ്പാഭിഷേകം, കൊടിയിറക്ക്.