ചങ്ങനാശേരി: കേരള വണിക വൈശ്യസംഘം ചങ്ങനാശേരി ശാഖയുടെ മോർക്കുളങ്ങര അമ്മൻകോവിലിലെ അമ്മൻകൊട മഹോത്സവം ഇന്ന് ആരംഭിക്കും. രാത്രി 8ന് കുംഭം പൂജിച്ചു വയ്ക്കൽ, കാൽനാട്ട് കർമ്മം, എന്നിവ നടക്കും. ഇന്നും നാളെയും കുഭം പൂജ ദീപാരാധനകൾ നടക്കും. 27ന് രാത്രി 8ന് ഹിഡുംബൻ പൂജ,​ 8.30ന് നൃത്തസന്ധ്യ. 28ന് വൈകിട്ട് 4ന് ആനന്ദാശ്രമം ഗുരുമന്ദിരത്തിൽ നിന്ന് ഊരുകുംഭ കുടം. രാത്രി 10ന് വേഴക്കാട്ട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാവടി വിളക്കും പുറപ്പെടും. രാത്രി 7.30ന് സംഗീത സദസ്, 9ന് നൃത്തസന്ധ്യ, രാത്രി 12.30ന് നാടകം. 29ന് രാവിലെ 10ന് വാഴപ്പള്ളി ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്ന് കാവടിയാട്ടം. ഉച്ചക്ക് 12.30ന് പൊങ്കൽ, വൈകിട്ട് 4ന് മോർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നും കുത്തിയോട്ടം. രാത്രി 7.30ന് വണികവൈശ്യ സമ്മേളനം ചങ്ങനാശേരി നഗരസഭാദ്ധ്യക്ഷൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി. കൃഷ്ണൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിക്കും. രാത്രി 10ന് നൃത്ത ഗാനസന്ധ്യ.