തമ്പലക്കാട്: പന്തമാവിൽ പ്രവർത്തിക്കുന്ന പാറമടക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികളുടെ സ്വൈര്യജീവിതം തടസപ്പെടുത്തും വിധം പൊടിശല്യം, രോഗങ്ങൾ, ശബ്ദമാലിന്യം, വീടുകൾക്ക് കേടുപാടുകൾ, കുടിവെള്ള ക്ഷാമം എന്നീ പ്രശ്‌നങ്ങൾ രൂക്ഷമായതായി നാട്ടുകാർ പറയുന്നു.
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി തമ്പലക്കാട് എൻ.എസ്.എസ് യു.പി സ്‌കൂളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. യോഗത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗങ്ങളായ മണിരാജു, കുഞ്ഞുമോൾ ജോസ്, ജാൻസി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, വിവിധ സംഘടനാ നേതാക്കളായ കെ.ജി. രാജേഷ്, കെ.വി. നാരായണൻ, ആർ. രാജു കടക്കയം, കെ.ജി. ശ്രീനിവാസൻ നായർ, പ്രദീപ് ശങ്കരമംഗലം തുടങ്ങിയവർ സംസാരിച്ചു.
രാജു ജോർജ്ജ് തേക്കുംതോട്ടം ജനറൽ കൺവീനറായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു.