എലിക്കുളം: എം.ജി.എം യു.പി. സ്‌കൂളിലെ കുട്ടികൾ പാലിയേറ്റീവ് പരിചരണ രംഗത്തേക്കും. അഭയം പാലിയേറ്റീവ് സൊസൈറ്റിയുമായി ചേർന്നാണ് പ്രവർത്തനം. 24 കുട്ടികൾ അംഗങ്ങളായ യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഉദ്ഘാടനം മുൻ എം.എൽ.എ. വി.എൻ.വാസവൻ നിർവഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ രാജേഷ് ആർ.കൊടിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സഹായവിതരണം എ.ഇ.ഒ. എം.സി.ഓമനക്കുട്ടൻ നിർവഹിച്ചു. ഡോ.പി.എ.പത്മരാജൻ, എസ്.ഷാജി, ഷീബ സജീവ്, പി.എൻ.പ്രദീപ്കുമാർ, കെ.എ.അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.