പൊൻകുന്നം: പുതിയകാവ് ദേവിക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. മേൽശാന്തി വാരണംകോട്ട് ഇല്ലം പരമേശ്വരൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. നേരത്തെ ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ നിന്ന് കൊടിക്കൂറ എഴുന്നള്ളത്ത് നടന്നു. കരയോഗം പ്രസിഡന്റ് എം.ഡി.ബേബി കൊടിക്കൂറ സമർപ്പണം നിർവഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ നിർവഹിച്ചു. വിവിധ രംഗങ്ങളിലെ പ്രതിഭകളായ വിദ്യാർത്ഥികൾ എം.ടി. ശേഷാദ്രിനാഥ്, കെ.ആർ. അമൃതാനന്ദ് എന്നിവരെ ആദരിച്ചു. 29നാണ് ആറാട്ട്. രണ്ടാം ഉത്സവദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഹാസ്യാനുകരണ സംഗീത സംഗമം, 7.30ന് ഭക്തിഗാനമേള.