കോട്ടയം: വിരവിമുക്ത ദിനമായ ഇന്ന് കോട്ടയം ജില്ലയിൽ ഒന്നു മുതൽ 19 വയസുവരെയുള്ള കുട്ടികൾക്ക് വിര നശീകരണ ഗുളിക നൽകും. ഉച്ചയ്ക്ക് 12ന് കോട്ടയം ലൂർദ്ദ് പബ്ലിക് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. മാമാങ്കം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ബാലതാരം അച്യുതന് അദ്ദേഹം ആദ്യ ഗുളിക നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും.
ലൂർദ് പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് പ്രിൻസിപ്പൽ ഫാ.പയസ് ജോസഫ് സന്ദേശം നൽകും.
പത്തിന് നടത്താനിരുന്ന പരിപാടി കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.