പാലാ: രാജീവ് ഗാന്ധി നാഷണൽ സെന്റർ ഫോർ ഹ്യുമാനിറ്റേറിയൻ സ്റ്റഡീസ് ഏർപ്പെടുത്തിയ സാമൂഹിക പ്രതിബദ്ധതയുള്ള സഹകാരിക്കുള്ള ചെമ്പകശേരി പാപ്പച്ചൻ പുരസ്കാരം വലവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് കുഴികുളത്തിന് ലഭിച്ചു. കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ വച്ച് മന്ത്രി ജി. സുധാകരൻ പുരസ്കാരം സമ്മാനിച്ചു. 1987 മുതൽ വലവൂർ സഹകരണ ബാങ്ക് പ്രസിഡന്റാണ്. കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും, കരൂർ പഞ്ചായത്ത് മെമ്പറായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മീനച്ചിൽ താലൂക്കിലെ ഏറ്റവും മികച്ച സഹകരണ ബാങ്ക് പ്രസിഡന്റിനുള്ള 2018-19 വർഷത്തെ പുരസ്കാരം, രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക സഹകരണ ബാങ്ക് പ്രസിഡന്റിനുള്ള 2016ലെ ദേശീയ അവാർഡ്, ഫെഡറേഷൻ ഒഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ലിമിറ്റഡിന്റെ പുരസ്കാരം, 2007ൽ കോട്ടയം ജില്ലയിലെ മികച്ച സഹകാരിക്കുള്ള അവാർഡ്, രാഷ്ട്രീയ വികാസ് രത്തൻ ഗോൾഡ് അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.