അടിമാലി: ജനാധിപത്യത്തിന്റെ നാരായവേരറുക്കുന്ന നടപടിയാണ് പൗരത്വഭേതഗതിനിയമത്തിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പി തിലോത്തമൻ.ഗോവിന്ദ് പൻസാരെ രക്ഷസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി സിപിഐ അടിമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരുമ്പുപാലത്ത് സംഘടിപ്പിച്ച മതനിരപേക്ഷ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സിപിഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. സിപിഐ സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ്,യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് സിയാദ്, ഐഎൻഎൽ സംസ്ഥാനവർക്കിംഗ് കമ്മറ്റിയംഗം മുഹമ്മദ് റിയാദ്, ഇരുമ്പുപാലം സെൻട്രൽ ജുമാ മസ്ജിദ് ഇമാം മുഹിയുദ്ദീൻ ബാഖവി,കെ എം ഷാജി, ജയാ മധു,കെ ബി ജോൺസൻ,റ്റി ജെ ആൽബർട്ട്,പി എം ലത്തീഫ്,എം പി തോമസ്, പി കെ സജീവ്, ഇ എം ഇബ്രാഹിം, വി ആർ സാബു, വി എസ് പ്രകാശ്,പി എൻ ശശി തുടങ്ങിയവർ പങ്കെടുത്തു.