മാടപ്പള്ളി: എസ്.എൻ.ഡി.പി യോഗം 774ാം നമ്പർ മാടപ്പള്ളി ശാഖയിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവവും ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഇന്ന് ആരംഭിക്കും. 29 ന് സമാപനം. ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, ധ്യാനമണ്ഡപത്തിൽ ഉച്ചക്കഴിഞ്ഞ് 2ന് ആചാര്യവരണം, 5.30ന് കൊടിക്കൂറ സമർപ്പണം, വടയാർ സുമോദ് തന്ത്രിയുടെയും സ്വാമി സച്ചിദാനന്ദയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 7ന് വിശേഷാൽ ദീപാരാധന, 7.30ന് അത്താഴപൂജ, 8ന് നടഅടയ്ക്കൽ, തുടർന്ന് തൃക്കൊടിയേറ്റ് സദ്യ. നാളെ 10ന് ദിവ്യജ്യോതിദർശനം, 10.30ന് ശ്രീനാരായണ ദിവ്യ പ്രബോധന ധ്യാന യജ്ഞം, 11.45ന് ശ്രീനാരായണ ദിവ്യപ്രബോധനം. 27ന് രാവിലെ 10ന് ദിവ്യജ്യോതിദർശനം, രചനാശതാബ്ദി ആഘോഷസമ്മേളനത്തിന് ശാഖാ പ്രസിഡന്റ് ഇൻചാർജ് സി.ആർ സന്ദീപ് അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠം സ്വാമി സച്ചിദാനന്ദ, ചേർത്തല വിശ്വഗാജിമഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ, കുമളി ശ്രീനാരായണ പഠനകേന്ദ്രം ഗുരുദർശനരഘന എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി എസ്. പ്രമോദ് സ്വാഗതവും ഉത്സവ കമ്മറ്റി കൺവീനർ മുരളി പുളിമൂട്ടിൽ നന്ദിയും പറയും. ഉച്ചക്കഴിഞ്ഞ് ശ്രീനാരായണ ദിവ്യപ്രബോധനം. 28ന് ഉച്ചക്ക് 2ന് ശ്രീനാരായണ ദിവ്യപ്രബോധനം, , 8.15ന് കലാപരിപാടികൾ. 29ന് വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, സമ്മേളനം എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഇൻചാർജ് സി.ആർ സന്ദീപ് അദ്ധ്യക്ഷത വഹിക്കും. പൊൻപുഴ ശ്രീധർമ്മശാസ്താക്ഷേത്രം പ്രസിഡന്റ് ജഗദീശ് ചന്ദ്രൻ നായർ, വാർഡ് മെമ്പർ വർഗീസ് റ്റി എബ്രഹാം, തെങ്ങണ കേരളപുലയ മഹാസഭ സെക്രട്ടറി സന്ദീപ്, അഖില കേരള വിശ്വകർമ്മ മഹാസഭ പ്രസിഡന്റ് കെ.എസ് ശ്രീകുമാർ, പൊൻപുഴ ഹിന്ദു സാംബവസഭ സെക്രട്ടറി എൻ.ആർ ഗോപാലകൃഷ്ണൻ, സാംബവസൊസൈറ്റി സെക്രട്ടറി പി.ആർ. രമണൻ, മാടപ്പള്ളി യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി എസ്. അജേഷ്, വനിതാസംഘം സെക്രട്ടറി വത്സമ്മ സുഗതപ്പൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി എസ്.പ്രമോദ് സ്വാഗതവും ഉത്സവക്കമ്മറ്റി കൺവീനർ മുരളി പുളിമൂട്ടിൽ നന്ദിയും പറയും. വൈകിട്ട് 7ന് ദീപാരാധന, 7.30ന് അത്താഴപൂജ, 8.30ന് ആട്ടവും പാട്ടും. തുടർന്ന്, തൃക്കൊടിയിറക്ക്.