വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബും കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജും സംയുക്തമായി നടത്തിയ പ്ലാസ്റ്റിക് നിർമ്മാർജന ബോധവൽക്കരണ സെമിനാറും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൊണ്ടുപോകുവാനുള്ള തുണി സഞ്ചിവിതരണവും നടത്തി. കോളേജ് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ മേജർ ഡോണർ ജോസഫ് ലൂക്കോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് എൻ. കെ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ജോഷി വേഴാപറമ്പിൽ, പ്രിൻസിപ്പാൾ രാജുമോൻ ടി. മാവുങ്കൽ, ജീവൻ ശിവറാം, ടോമി ജോസഫ്, രവി ശങ്കർ, വി. ഹരീന്ദ്രൻ, സുജിത്ത് മോഹൻ, ജോസഫ് ഐസക്, ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. 800 വിദ്യാർത്ഥികൾക്ക് തുണി സഞ്ചികൾ വിതരണം ചെയ്തു.