arp

ആർപ്പൂക്കര: പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച ഏകദിന വ്യക്തിത്വ വികസന പരിശീലന പരിപാടി

പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഷീലാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ആത്മവിശ്വാസം, നേതൃപാടവം, ആസ്വദിച്ചുള്ള പഠനം, ആശയവിനിമയശേഷി തുടങ്ങിയവ വളർത്താനും ലഹരി, മൊബൈൽ സോഷ്യൽ മീഡിയ തുടങ്ങിയവയോടുള്ള അടിമത്തം ഇല്ലാതാക്കാനുമുള്ള പരിശീലനമാണ് നൽകിയത്. എല്ലാ വാർഡുകളിൽ നിന്നുമുള്ള 75 ബാലസഭാ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇപ്കായി പരിശീലന സംഘടനയിലെ അഭിലാഷ് ജോസഫ്, പ്രിയ അഭിലാഷ്, ജോജോഷ് ജോർജ്ജ് എന്നിവർ പരിപാടി നയിച്ചു.