തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 221 -ാം നമ്പർ അടിയം ശാഖയിലെ കെ ആർ നാരായണൻ സ്മാരക യൂണിറ്റിന്റെ ടി.കെ. മാധവൻ കുടുംബസംഗമവും പതിനേഴാമത് വാർഷിക പൊതുയോഗവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ സംഘടന സന്ദേശം നൽകി. ഷിബു ഉമ്മാപറമ്പിൽ സ്വാഗതം പറഞ്ഞു. 'ഏകാത്മകം" മെഗാ ഇവന്റിൽ പങ്കെടുത്ത കുട്ടികളെ ആദരിച്ചു. അഡ്വ. മോഹൻദാസ് വടകര ഗുരുദേവ പ്രഭാഷണം നടത്തി. മഞ്ജു സജി, അജീഷ് കലായിൽ, വിഷ്ണു അച്ചേരിൽ, സുമ ചന്ദ്രൻ, അനൂപ്, മോഹനൻ അച്ചേരിൽ, വി.കെ. രഘുവരൻ, വിജയൻ പാറയിൽ, ധർമജൻ കോലെഴം,ശ്രീനിവാസൻ കാട്ടിലേഴത്, പ്രമീള പ്രസാദ്, കൃഷ്ണകുമാരി, വത്സ പ്രദീപ്, രാജേഷ് അറവുംപുറം, എന്നിവർ പ്രസംഗിച്ചു. പൊന്നമ്മ രവീന്ദ്രൻ കൊയ്പ്പത്തിൽ വിളക്ക് പൂജയ്ക്കു നേതൃത്വം നൽകി.