കുറവിലങ്ങാട് : ഇലയ്ക്കാട് കാക്കിനിക്കാട് ഭഗവതി ക്ഷേത്രത്തിലെ രേവതി-അശ്വതി മഹോത്‌സവം 27,28 തീയതികളിൽ നടക്കും. 27 ന് രാവിലെ 7 ന് കലശപൂജ,നവകം,പഞ്ചഗവ്യം. വൈകിട്ട് 6 ന് വാഴപ്പള്ളിക്കാവ് ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, രാത്രി 8 ന് ഭക്തിഗാനസുധ, 9 ന് പിന്നൽ തിരുവാതിര. 28 ന് രാവിലെ 9ന് കുഭകുടം എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12.30 ന് കുംഭകുടാഭിഷേകം, പുലർച്ചെ 2ന് ഗുരഡൻപറവ.