കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി കേശവൻ സത്യേഷ് എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് മുതൽ 4 വരെ എല്ലാ ദിവസവും രാവിലെ 7ന് ശ്രീബലി, 1ന് ഉത്സവബലി ദർശനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 26ന് വൈകിട്ട് 12ന് കൊടിക്കീഴിൽ വിളക്ക്, 2ന് നാടകം, 27, 28, 29 എന്നി ദിവസങ്ങളിൽ വൈകിട്ട് 9ന് കോട്ടയ്ക്കൽ പിഎസ്വി നാട്ട്യസംഘം അവതരിപ്പിക്കുന്ന കഥകളി, 1ന് രാത്രി 10.30ന് നീലമന സിസ്റ്റേഴ്‌സ് അവതരിപ്പിക്കുന്ന ഭരതനാട്ട്യം, 12.30ന് ബാലെ, 2ന് 11ന് പ്രസാദമൂട്ട്, വൈകിട്ട് 9ന് സൗമ്യ സജികുമാറിന്റെ മോഹിനിയാട്ട കച്ചേരി, 12ന് കഥാപ്രസംഗം, 2ന് നൃത്തനാടകം, 3ന് രാവിലെ 7ന് ശ്രീബലി. സിനിമാതാരം ജയറാമിന്റെ നേതൃത്വത്തിൽ 111 കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, 11ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 9.30ന് രചനാ നാരായണൻ കുട്ടി അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, 12ന് ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും, 2ന് വലിയ വിളക്ക്, 4ന് 11ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 9.30ന് ഗായത്രി അശോകും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 12ന് പള്ളിനായാട്ട്, 5ന് 10ന് മഹാപ്രസാദമൂട്ട്, 11.30ന് ആറാട്ട് പുറപ്പാട്, രാത്രി 1ന് ആറാട്ട് എതിരേൽപ്പ്, 2ന് ആറാട്ട് എഴുന്നള്ളിപ്പ്, രാവിലെ 5.30ന് ആറാട്ട് വരവ്, കൊടിയിറക്ക്.