ഈരാറ്റുപേട്ട : നഗരത്തിൽ പരീക്ഷണാർത്ഥം നടപ്പാക്കിയ ഗതാഗത നിയന്ത്രണങ്ങൾ വൻവിജയമാണെന്ന് നഗരസഭ ചെയർമാൻ വി.എം.സിറാജ് പറഞ്ഞു. ബൈപ്പാസ്‌ - ലിങ്ക് റോഡുകൾ പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു ഗതാഗത പരീക്ഷണങ്ങളുടെ ട്രയൽറൺ നടത്തിയത്. രാവിലെ തിരക്കേറിയ സമയത്തായിരുന്നു ഗതാഗതം വഴിതിരിച്ചുവിട്ടത്. പൊലീസ്, മോട്ടോർ വാഹനവകുപ്പ്, എസ്.പി.സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗതാഗതം നിയന്ത്രിച്ചത്. ട്രയൽറൺ ഇന്നും തുടരും. തുടർന്ന് വ്യാപാരികളെയും രാഷ്ട്രീയനേതാക്കളെയും യൂണിയനുകളെയും വിളിച്ച് അഭിപ്രായങ്ങൾ സ്വീകരിക്കും. വേണ്ടയിടങ്ങളിൽ ആവശ്യമായ സൂചനാബോർഡുകൾ സ്ഥാപിച്ച് വലിയ മാറ്റമില്ലാതെ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്നും ചെയർമാൻപറഞ്ഞു.