ഭരണങ്ങാനം : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 7 ന് തന്ത്രി ചേന്നാസ് വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് മാർച്ച് 31 മുതൽ ഏപ്രിൽ 7 വരെ ഭാഗവതസപ്താഹം നടക്കും. 7 ന് രാവിലെ 5.30 ന് ഗണപതിഹോമം, 6 ന് ഉഷഃപൂജ, 6.30 ന് എതൃത്തപൂജ, 7.30 ന് പന്തീരടിപൂജ, 10 മുതൽ നവകം, 10.30 ന് ഉച്ചപൂജ, 11 ന് ശ്രീബലി എഴുന്നള്ളത്ത്, 12.30 ന് ചതുശതം, 5 ന് വിളക്കുമാടം എൻ.എസ്.എസ് ശ്രീബാലഭദ്ര വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിര, 6.30 ന് ദീപാരാധന, 7 ന് അത്താഴപൂജ, 7.15 ന് വിളക്കിനെഴുന്നള്ളത്ത്, 9 മുതൽ ആലുവ രംഗകല അവതരിപ്പിക്കുന്ന ശ്രീഭദ്രകാളി ബാലെ.