പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ് ) ബി.എസ്‌സി ഇലക്‌ട്രോണിക്‌സ് (മോഡൽ 3), ബി.എസ്‌സി കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് (സ്‌പെഷ്യൽ സപ്ലിമെന്ററി) പരീക്ഷയുടെ മൈക്രോ കൺട്രോളർ ലാബ്, കമ്മ്യൂണിക്കേഷൻ ലാബ് എന്നിവ മാർച്ച് രണ്ട്, മൂന്ന് തീയതികളിൽ പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജിൽ നടക്കും.
പരീക്ഷാഫലം
ആറാം സെമസ്റ്റർ എം.സി.എ (സ്റ്റാസ്‌പുതിയ സ്‌കീം 2016 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ലാറ്ററൽ എൻട്രി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ എം.സി.എ (ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ പുതിയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ എം.സി.എ (2016 അഡ്മിഷൻ റഗുലർഅഫിലിയേറ്റഡ് കോളേജുകൾ/2011-2015 അഡ്മിഷൻ സപ്ലിമെന്ററി അഫിലിയേറ്റഡ് കോളേജുകൾ, സ്റ്റാസ്)/ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർവേക്കന്റ് സീറ്റ് അഡ്മിഷൻ/2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ (ലേണിംഗ് ഡിസെബലിറ്റി, ഇന്റലക്ച്വൽ ഡിസെബലിറ്റിറഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ആറുവരെ അപേക്ഷിക്കാം.
ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് പരീക്ഷയുടെ ആറാം സെമസ്റ്റർ (റഗുലർ2016 അഡ്മിഷൻ/സപ്ലിമെന്ററി2013 അഡ്മിഷൻ മുതൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.