chass

ചങ്ങനാശേരി : കേന്ദ്ര ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ ചാസിന്റെ സഹകരണത്തോടെ ചങ്ങനാശേരി എസ്.ബി. കോളേജിൽ സംഘടിപ്പിച്ച ദേശീയ വ്യവസായ സംരംഭകത്വ ബോധവത്ക്കരണ സെമിനാർ ഖാദി കമ്മീഷൻ സംസ്ഥാന ഡയറക്ടറും ഡെപ്യൂട്ടി സി.ഇ.ഒയുമായ കെ.പി. ലളിതാമണി ഉദ്ഘാടനം ചെയ്തു. എസ്.ബി. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. റെജി പ്ലാത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. എസ്. ബി. കോളേജ് അസി. പ്രൊഫ. ഫാ. ഡോ. ടോം ആന്റണി, പൂന സെൻട്രൽ ഹണി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൺസൾട്ടന്റ് ജെ. കെ. ലെനിൻ, ചാസ് ഖാദി ഡയറക്ടർ ഫാ. ജോർജ്ജ് മാന്തുരുത്തിൽ. കെ.വി.ഐ.സി. അസിസ്റ്റന്റ് ഡയറക്ടർമാരായ പി. സഞ്ചീവ്, പി. എസ്. ഗണേശൻ, നോഡൽ ഓഫീസർ പി. വി. സുരേഷ്‌കുമാർ, ഹൈറേഞ്ച് ഹണി പ്രൊഡ്ര്രക്‌സ് പ്രൊപ്പറൈറ്റർ പി. കെ. രാജു, എസ്.ബി. കോളേജ് കൊമേഴ്‌സ് ഹെഡ് ഒഫ് ദ ഡിപ്പാർട്ട്‌മെന്റ് പ്രൊഫ. ബിനു മാത്യൂ ജോബ്, ചാസ് ഖാദി ജനറൽ മാനേജർ ജോൺ സക്കറിയാസ് എന്നിവർ പങ്കെടുത്തു.