കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിയിൽ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന കാന്റീൻ കെട്ടിടത്തിന്റെ തറക്കല്ലിടീൽ ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബാലഗോപാലൻനായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ, ആശുപത്രി സൂപ്രണ്ട് ഡോ.എം.ശാന്തി, പി.യു.സി.എൽ ജില്ലാ ജനറൽ സെക്രട്ടറി എച്ച്.അബ്ദുൽ അസ്സീസ്, അഡ്വ.സുമേഷ് ആൻഡ്രൂസ്, മുണ്ടക്കയം സോമൻ, ജയിംസ് പതിയിൽ, ജയകുമാർ കുറിഞ്ഞിയിൽ, ഷാജി നല്ലേപറമ്പിൽ, ഷെമീർ അഞ്ചിലിപ്പ, ബീനാജോബി, പൊതുമരാമത്ത് കെട്ടിടവിഭാഗം അസി.എൻജിനീയർ മനീഷ് തുടങ്ങിയവർ സംസാരിച്ചു. കോനാട്ട് ഗ്രൂപ്പ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയ്ക്ക് സംഭാവന ചെയ്ത എൽ.ഇ.ഡി ടി.വി, ഗ്രൂപ്പ് ചെയർമാൻ ഗിരീഷ് കോനാട്ടിന് വേണ്ടി മാനേജർ അജയ്യിൽ നിന്ന് എം.എൽ.എ ഏറ്റുവാങ്ങി.