പൂഞ്ഞാർ : മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ 20-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് തുടക്കമാകും. മധു മുണ്ടക്കയമാണ് യജ്ഞാചാര്യൻ. മാർച്ച് 5, 6 തീയതികളിൽ കുംഭപ്പൂയ മഹോത്സവം നടക്കും. രാഷ്ട്രപതിയുടെ സേനാമെഡൽ നേടിയ ക്യാപ്ടൻ ബിജു വാലാനിക്കൽ (റിട്ട. ആർമി ) സപ്താഹത്തിന്റെ ഭദ്രദീപ പ്രകാശനവും സമ്മേളന ഉദ്ഘാടനവും നടത്തും. എസ്.എൻ.ഡി.പി യോഗം പൂഞ്ഞാർ ശാഖാ പ്രസിഡന്റ് എം.ആർ.ഉല്ലാസ് അദ്ധ്യക്ഷത വഹിക്കും. റിട്ട. സീനിയർ ജഡ്ജ് എ. എൻ.ജനാർദ്ദനൻ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം ചെയ്യും. പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. പള്ളികുന്നേൽ ഭഗവതി ക്ഷേത്രം പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ പ്രസംഗിക്കും. ശാഖാ സെക്രട്ടറി വി.എസ്.വിനു സ്വാഗതവും, വൈസ് പ്രസിഡന്റ് വി.ഹരിദാസ് നന്ദിയും പറയും. സപ്താഹ വേദിയിൽ നാളെ രാവിലെ 5.30 ന് ഗണപതി ഹോമം, തുടർന്ന് വരാഹാവതാരം, കപിലാവതാരം. വെള്ളിയാഴ്ച നരസിംഹാവതാരം. ശനിയാഴ്ച ശ്രീകൃഷ്ണാവതാരം, ഉണ്ണിയൂട്ട്. ഞായറാഴ്ച ഗോവർദ്ധന പൂജ, വിദ്യാഗോപാല മന്ത്രാർച്ചന. തിങ്കളാഴ്ച രുഗ്മിണീ സ്വയംവരഘോഷയാത്ര, സർവൈശ്വര്യ പൂജ, ചൊവ്വാഴ്ച കുചേല സദ്ഗതി, നവഗ്രഹ പൂജ സപ്താഹത്തിന്റെ സമാപനദിവസമായ ബുധനാഴ്ച സമൂഹമൃത്യുഞ്ജയ ഹോമം. തുടർന്ന് അവഭൃഥസ്‌നാനം. മാർച്ച് 5 ന് കുംഭപ്പൂയ മഹോത്സവം ആരംഭിക്കും. വൈകിട്ട് 5.30 ന് പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിലേക്ക് പറക്കെഴുന്നള്ളിപ്പ്. 8 ന് മങ്കുഴി ക്ഷേത്ര നടയിൽ പറവയ്പ്. 6 ന് രാവിലെ 10ന് കാവടി ഘോഷയാത്ര, 11ന് കാവടി അഭിഷേകം, 5.30ന് പൂഞ്ഞാർ ടൗണിലേക്ക് പറക്കെഴുന്നള്ളിപ്പ്, 7.30 ന് എതിരേൽപ്പ്, തുടർന്ന് ദേശതാലപ്പൊലി.