stu

ചങ്ങനാശേരി: ആശാവർക്കേഴ്‌സ് ഫെഡറേഷൻ എസ്.ടി.യു ജില്ലാ കമ്മറ്റി മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിനെയും സംസ്ഥാന പ്രവർത്തകസമിതിയംഗം ആയിരുന്ന എ.അബ്ബാസ് സേട്ടിനെയും അനുസ്മരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.റഹിയാനത്തിന്റെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം ആശാവർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് ഹലീൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ഇ.എ അന്നമ്മ, ഓമന ശെൽവരാജ്, ജ്യോതി ഓമനക്കുട്ടൻ, ഷെമി ബഷീർ, മായാമോൾ, എസ്.ടി.യു ജില്ലാ സെക്രട്ടറി ലത്തീഫ് ഓവേലി, സി.എം റഹ്മത്തുള്ള എന്നിവർ പങ്കെടുത്തു.