കോട്ടയം: മള്ളൂശേരി ഒരുമ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് തോമസ് കുര്യൻ കറുകച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന, കെ.കെ ശ്രീമോൻ, നവജീവൻ ട്രസ്റ്റ് ട്രസ്റ്റി പി.യു തോമസ്, ഫാ.സേവ്യർ മാമ്മൂട്ടിൽ, ആനിക്കാട് ഗോപിനാഥ്, എം.ആർ സാനു, കൗസല്യ കുര്യൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് ശേഷം കുടുംബാംഗങ്ങളുടെ കലാപരിപാടികളും, കരോക്കെ ഗാനമേളയും നടന്നു.