കൊടുങ്ങൂർ : കഴിഞ്ഞ 25 വർഷമായി നല്ലനിലയിൽ പ്രവർത്തിച്ചുവരുന്ന വാഴൂർ ഗവ.പ്രസിന് ഇനിയും വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. പ്രസിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം. പ്രസിന് തുടക്കം കുറിച്ച മുൻ മന്ത്രി കെ.നാരായണക്കുറിപ്പിന്റെ ഫോട്ടോ അനാച്ഛാദനവും, മുൻ എം.എൽ.എ കാനം രാജേന്ദ്രനെ ആദരിക്കലും, രജത ജൂബിലി സുവനീർ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഡോ.എൻ ജയരാജ് എം.എൽ.എ അദ്ധ്യക്ഷനായി. സ്ഥാപനത്തിൽ നിന്ന് വിരമിച്ച മുൻകാല ജീവനക്കാരെയും പ്രസിനായി സ്ഥലം വിട്ട് നൽകിയവരെയും കാനം രാജേന്ദ്രൻ ആദരിച്ചു. കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രസ് സൂപ്രണ്ട് വി.എസ്.പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌കലാദേവി, പി.എം.ജോൺ, ഗീതാ എസ്.പിള്ള, അച്ചടി വകുപ്പ് ഡയറക്ടർ എ.ജയിംസ് രാജ്, വാഴൂർ പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് ഇൻ-ചാർജ് വി.ആർ.പ്രശാന്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.