വൈക്കം: ശ്രീനാരായണ ഗുരു അവസാനമായി കണ്ണാടിയിൽ പ്രണവപ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം തുടങ്ങി. കലശം എഴുന്നള്ളിച്ച് ഉത്സവം തുടങ്ങുന്ന ആചാരമാണിവിടെ. ചൊവ്വാഴ്ച രാവിലെ മേൽശാന്തിമാരായ വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീകോവിലിൽ കലശപൂജ നടത്തി. തുടർന്ന് പൂജാരികളും ക്ഷേത്രഭാരവാഹികളും ചേർന്ന് കലശം പുറത്തേക്കെഴുന്നള്ളിച്ചു. പ്രസിഡന്റ് പി.വി. ബിനേഷ്, വൈസ് പ്രസിഡന്റ് രമേഷ് പി. ദാസ്, സെക്രട്ടറി കെ.വി. പ്രസന്നൻ, ട്രഷറർ കെ.വി. പ്രകാശൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.എസ്. സാജു കോപ്പുഴ, പി.ടി. നടരാജൻ എന്നിവർ നേതൃത്വം നൽകി.
രാവിലെ ശ്രീബലിക്ക് ശേഷം തിരുനടയിൽ ആദ്യപറ നിറയ്ക്കൽ നടത്തി. വൈകിട്ട് 7ന് എസ്.എൻ.ഡി.പി യോഗം 120 ാം നമ്പർ തലയാഴം ശാഖയുടെയും വനിതാ സംഘത്തിന്റെയും കുടുംബയൂണിറ്റുകളുടെയും നേതൃത്വത്തിൽ താലപ്പൊലി നടത്തി. ഇന്ന് രാവിലെ 7 ന് ശ്രീബലി, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 7 ന് താലപ്പൊലി, പ്രസാദമൂട്ട്. നാളെ രാവിലെ 7 ന് ശ്രീബലി, വൈകിട്ട് 5 ന് വിളക്കുപൂജ, കാഴ്ചശ്രീബലി, വിവിധ ശാഖകളുടെ നേതൃത്വത്തിൽ താലപ്പൊലി, 7ന് പ്രസാദമൂട്ട്. 28ന് രാവിലെ 10ന് നാരായണീയ പാരായണം ഭജൻസ്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 7 ന് താലപ്പൊലി, സംഗീത സദസ്സ്, രാത്രി 9.30 ന് കാവടി. 29 ന് രാവിലെ 7 ന് ശ്രീബലി, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 7 ന് താലപ്പൊലി, ഓട്ടൻതുള്ളൽ, 8 ന് കാവടി ഘോഷയാത്ര, 8.30 ന് ഗാനോത്സവം, 10.30 ന് നാടകം, പുലർച്ചെ 2.30 ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയകാണിക്ക എന്നിവ നടക്കും.