അടിമാലി: ആയിരമേക്കർ കല്ലമ്പലം ദേവിക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശ്വാസികൾ പൊങ്കാലയർപ്പിച്ചു. സ്ത്രീജനങ്ങളുടെ വലിയ പങ്കാളിത്തം പൊങ്കാലക്ക് ലഭിച്ചു പോരുന്നതായി ക്ഷേത്രം ശാന്തി സന്ദീപ് നമ്പൂതിരി പറഞ്ഞു.പ്രതിഷ്ഠാദിനമായ ഇന്ന് ക്ഷേത്രത്തിൽ തിരുവുത്സവത്തിന്റെ ഭാഗമായി പ്രത്യേക പൂജകൾ നടക്കും.രാവിലെ 8ന് തന്ത്രവിദ്യാപീഠം തന്ത്രിമാർ മുഖ്യകാർമ്മികത്വം വഹിക്കുന്ന കലശപൂജയും കലശാഭിഷേകവും തുടർന്ന് സർപ്പപൂജയും നടക്കും.വൈകിട്ട് ഏഴിന് താലപ്പൊലിഘോഷയാത്രക്കും വൈകിട്ടൊമ്പതിന് വടക്കുപുറത്ത് വലിയഗുരുതിക്കും ശേഷം തിരുവുത്സവം സമാപിക്കും.