വൈക്കം: കയർമേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന വിവിധ പ്രശ്‌നങ്ങളുന്നയിച്ച് വൈക്കം താലൂക്ക് കയർ വ്യവസായ തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കയറും കയറുത്പന്നങ്ങളും കത്തിച്ച് പ്രതിഷേധിച്ചു.
യൂണിയൻ ആസ്ഥാനത്തു നിന്നും കയർ പ്രോജക്ട് ഓഫീസിലേക്ക് രോഷാഗ്‌നി പ്രകടനം നടത്തി. സമരം എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ടി. എൻ. രമേശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.കെ. പ്രശോഭനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ഡി. ബാബുരാജ്, എം. കെ. ശീമോൻ, ലീനമ്മ ഉദയകുമാർ, പി. സുഗതൻ, ജോൺ വി. ജോസഫ്, കെ. എസ്. രത്‌നാകരൻ, പി. കെ. അപ്പുക്കുട്ടൻ, മായ ഷാജി, ശാന്ത ശിവദാസ്, കെ. എ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.