കോട്ടയം: കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറഷൻ (എ.ഐ.ടി.യു.സി) പള്ളം ഡിവിഷൻ ജനറൽ ബോഡി എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. ബാങ്ക് എംപ്ലോയീസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് ലാലിമോൻ സി.പി. അദ്ധ്യഷത വഹിച്ചു. സുരക്ഷ മാനദണ്ഡങ്ങൾക്ക് വിരുദ്ധ മായി സെക്ഷൻ ഓഫീസുകളിൽ നൈറ്റ് ഡ്യൂട്ടിക്ക് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയത് പുനസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കമ്പനിവത്കരണത്തിന്റെ മറവിൽ പൊതുജനങ്ങൾക്ക് സൗജന്യ നിരക്കിൽ നിലവിൽ നൽകികൊണ്ടിരിക്കുന്നു വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും നിറുത്തലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ പ്രതിഷേധിക്കുന്നതായും ട്രാൻസ്‌ഫെറിന്റെ മറവിൽ തസ്തിക വെട്ടികുറക്കുന്ന നടപടികൾ പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.