പാലാ : കടനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ നികുതി വർദ്ധനവിനെതിരെ കുറുമണ്ണ് വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോയി മാത്യു എലിപ്പുലിക്കാട്ട് ഉദ്ഘാടനം ചെയ്തു. ടോം കോഴിക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. ആർ. സജീവ്, പ്രൊഫ. ജോസഫ് കൊച്ചുകുടി, ബിനു വള്ളോംപുരയിടം, സി.എസ്. സെബാസ്റ്റ്യൻ, സണ്ണി മുണ്ടനാട്ട്, ലിസി സണ്ണി, രാജു പൂവത്തുങ്കൽ, മാത്യു പൂവേലിൽ, ബിജു കദളിയിൽ, ബിന്ദു ബിനു, ലാലി സണ്ണി, ജോൺ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.

പാലാ : ഭരണങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണങ്ങാനം വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ടോമി പൊരിയത്ത് അദ്ധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ട്, അഡ്വ. ജോസ് പ്ലാക്കൂട്ടം, എം.എം. ജോസഫ്, കെ.ടി.തോമസ്, അഡ്വ. പ്രകാശ് വടക്കൻ, ജിജി തെങ്ങുംപള്ളിൽ, മാണിച്ചൻ കളപ്പുര, സോബിച്ചൻ ചൊവ്വാറ്റുകുന്നേൽ, ഉണ്ണി കുളപ്പുറം, മോളി ബേബി, സാബു ഔസേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.