ഏഴാച്ചേരി : 163-ാം നമ്പർ കാവിൻപുറം ശ്രീരാമകൃഷ്ണ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നം സമാധി ആചരിച്ചു. സമൂഹപ്രാർത്ഥന, പുഷ്പാർച്ചന, സത്യപ്രതിജ്ഞ എന്നിവ നടത്തി. കരയോഗം സെക്രട്ടറി പി.എൻ. ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്നം അനുസ്മരണ സമ്മേളനം പ്രസിഡന്റ് ടി.എൻ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. പി.എസ്. ശശിധരൻ, ഭാസ്‌ക്കരൻ നായർ കൊടുങ്കയം, ത്രിവിക്രമൻ നായർ, വിജയകുമാർ ചിറയ്ക്കൽ, ജയചന്ദ്രൻ വരകപ്പിള്ളിൽ, ബാബു പുന്നത്താനം,സുരേഷ് ലക്ഷ്മി നിവാസ്, ടി.എസ്. ശിവദാസ്, കെ.പ്രസന്നകുമാർ, ഗോപകുമാർ അമ്പാട്ട്, ആർ. സുനിൽ കുമാർ തുമ്പയിൽ, എന്നിവർ പ്രസംഗിച്ചു.

കെഴുവംകുളം: 144ാം നമ്പർ കരയോഗത്തിൽ മന്നംസമാധി ദിനാചരണം നടത്തി. കരയോഗം പ്രസിഡന്റ് പി.എസ്.സുരേഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

തോടനാൽ : 143ാം നമ്പർ മേവട -പൂവരണി എ.വേലായുധൻ നായർ മെമ്മോറിയൽ കരയോഗത്തിൽ പ്രസിഡന്റ് എ.വി. ഗോപിനാഥൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇ.ബി.ശശിധരൻ നായർ, സുജാതാ ചന്ദ്രശേഖരൻ, എ.വി. ഗോപാലകൃഷ്ണൻ നായർ, എം.എൻ. പ്രകാശ്, അരുൺ. ആർ. നായർ, വാസുദേവൻ നായർ എന്നിവർ സംസാരിച്ചു.