വലവൂർ : പേണ്ടാനം വയൽ തോടിന് കുറുകെ മണ്ണിട്ടുയർത്തിയ റോഡ് നീക്കി. തോട്ടിൽ ഒറ്റ രാത്രി കൊണ്ട് സ്വകാര്യ വ്യക്തി റോഡുണ്ടാക്കിയെന്ന പരാതിയുമായി പൗരാവകാശ സമിതി ജില്ലാ കളക്ടറെ സമീപിച്ചിരുന്നു. തുടർന്ന് വള്ളിച്ചിറ വില്ലേജ് ഓഫീസറും കരൂർ പഞ്ചായത്ത് അധികാരികളും പ്രശ്‌നത്തിലിടപെട്ടു. എത്രയും വേഗം മണ്ണെടുത്തു മാറ്റി തോട് പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത് സെക്രട്ടറി സ്വകാര്യ വ്യക്തിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതോടെയാണ് ഇന്നലെ മണ്ണ് നീക്കിയത്. പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി മണ്ണിട്ടുയർത്തിയത് എന്നായിരുന്നു സ്വകാര്യ വ്യക്തിയുടെ വിശദീകരണം.