പാലാ : മീനച്ചിൽ ഗ്രാമപഞ്ചായത്തിനെ സംസ്ഥാനത്തെ മികച്ച ജനസൗഹൃദ പഞ്ചായത്താക്കിയതിന് പിന്നിൽ പ്രവർത്തിച്ച സെക്രട്ടറി എം.സുശീലിന് അഭിനന്ദന പ്രവാഹം. മാണി സി. കാപ്പൻ എം.എൽ.എ സുശീലിനെ ഫോണിൽ വിളിച്ചഭിനന്ദിച്ചു. ശനിയാഴ്ച പഞ്ചായത്തോഫീസ് സന്ദർശിക്കുമെന്നും എം. എൽ.എ പറഞ്ഞു. എം.പിമാരായ ജോസ്.കെ.മാണിയും, തോമസ് ചാഴികാടനും അഭിനന്ദിച്ചു. പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ ഓഫീസിലെത്തി സുശീലിനെ പൊന്നാട അണിയിച്ചാദരിച്ചു.