പായിപ്പാട് : ജലവിഭവവകുപ്പ് ചങ്ങനാശേരി സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പായിപ്പാട് പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം. ഉയർന്ന പ്രദേശങ്ങളിൽ പൈപ്പുവെള്ളം ലഭിച്ചിട്ട് രണ്ടുമാസത്തിലേറെയായി. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൈപ്പുകൾ പൊട്ടി ലിറ്റർ കണക്കിന് വെള്ളം പാഴാകുകയാണ്. കൊച്ചുപള്ളിയിലെ വാട്ടർടാങ്കിന്റെ ചോർച്ച പരിഹരിക്കാൻ പോലും അധികൃതർ‌ ഇതുവരെ തയ്യാറായിട്ടില്ല. പമ്പിംഗ് ലൈൻ മാറ്റിസ്ഥാപിക്കുന്ന ജോലി അനിശ്ചിതമായി നീളുകയാണ്.

കുടിവെള്ളം ഇവിടെ കിട്ടാക്കനി

പൗത്തർ കോളനി

അടവിച്ചിറകോളനി

എഴുവന്താനം

മുക്കാഞ്ഞിരം

പാറ, മച്ചിപ്പള്ളി

മാർക്കറ്റ്, പൊടിപ്പാറ

മനയത്തുശേരി കോളനി

''

കേടായ പൈപ്പുകൾ മാറ്റി പ്രദേശത്ത് കുടിവെള്ളം എത്തിക്കാൻ ജലഅതോറിറ്റി നടപടി സ്വീകരിക്കണം. അല്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കും.

ജനാധിപത്യ കേരളകോൺഗ്രസ്