തലനാട് : തലനാട് ശ്രീനാരായണ പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 15-ാമത് വാർഷികാഘോഷവും, രക്ഷകർത്തൃ സമ്മേളനവും, പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവവിദ്യാർത്ഥികളെ അനുമോദിക്കലും 29 ന് രാവിലെ 10 ന് നടക്കും. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ബാബു ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ കെ.ആർ ഷാജി അദ്ധ്യക്ഷത വഹിക്കും. 3 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മാണി സി.കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണവും, സമ്മാനദാനവും നിർവഹിക്കും. ഗ്രാമപഞ്ചായത്തംഗം എ.കെ.വിനോജ്, സതി വിജയൻ, തലനാട് ഫെഡറൽ ബാങ്ക് മാനേജർ കെ.ജി.രഘു, സ്‌കൂൾ അസി.മാനേജർ എ.ആർ.ലെനിൻമോൻ, ശാഖാ സെക്രട്ടറി പി.ആർ.കുമാരൻ, യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി, മുൻ സ്‌കൂൾ മാനേർ അഡ്വ. പി.എസ്.സുനിൽ, മുൻ സ്‌കൂൾ പ്രിൻസിപ്പൽ വി.തങ്കപ്പൻ ഗുരുഭവൻ, യൂണിയൻ കമ്മിറ്റി അംഗം സി.കെ.വിജയൻ, പി.ടി.എ പ്രസിഡന്റ് പി.എസ് വിനോദ് , പി.ടി.എ കമ്മിറ്റി അംഗം മുഹമ്മദ് താഹ എന്നിവർ പ്രസംഗിക്കും. പ്രിൻസിപ്പൽ സവിത ബൈജു സ്വാഗതവും, പി.ടി.എ സെക്രട്ടറി കാവ്യ ബാലകൃഷ്ണൻ നന്ദിയും പറയും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ.