കാഞ്ഞിരപ്പള്ളി : ഇടക്കുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ ഇന്ന് രാവിലെ 9.30 ന് മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. പി.സി.ജോർജ് എം.എൽ.എ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അംഗം കെ.രാജേഷ് എന്നിവർ പ്രസംഗിക്കും. അഡ്വ.പി .ഷാനവാസ് ജനറൽ കൺവീനറും, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ രക്ഷാധികാരിയും, കെ .രാജേഷ് , ജലാൽ പൂതക്കുഴി, ആലീസ് ജോൺ, പി.എച്ച്.ശൈലജ, ഗംഗ സുരേന്ദ്രൻ,പി.കെ.സെയ്തുമുഹമ്മദ് എന്നിവരംഗങ്ങളുമായ സംഘാടകസമിതി പരിപാടികൾക്ക് നേതൃത്വം നൽകും.