കാഞ്ഞിരപ്പള്ളി : രൂപതാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ബിഷപ്പ് മാർ മാത്യു അറയ്ക്കലിന് മാർച്ച് 1 ന് ജനകീയ ആദരവ് നൽകും. കൂവപ്പള്ളി അമൽജ്യോതി അങ്കണത്തിൽ നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ചേർന്ന സംഘാടകസമിതിയോഗം ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. ഫാ.ജസ്റ്റിൻ പഴേപറമ്പിൽ അദ്ധ്യക്ഷനായി. ആന്റോ ആന്റണി എം.പി, ഡോ.എൻ.ജയരാജ് എം.എൽ.എ, മുൻ എം.എൽ.എ ജോർജ് ജെ.മാത്യു, ത്രിതല പഞ്ചായത്ത് ഭാരവാഹികളായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, സോഫി ജോസഫ്, പി.എ.ഷെമീർ, ഷക്കീല നസീർ, റിജോ വാളാന്തറ, സമുദായസംഘടന നേതാക്കളായ അഡ്വ.പി.ജീരാജ്, എം.എസ്.മോഹൻ, അബ്ദുൾ കരീം, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബെന്നിച്ചൻ കുട്ടഞ്ചിറ, അമൽജ്യോതി കോളേജ് മാനേജർ റവ.ഡോ.മാത്യു പായിപ്പാട് , ഫാ.വർഗീസ് പരിന്തിരിക്കൽ എന്നിവരടങ്ങുന്ന 201 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്.