പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ഭക്ഷ്യസുരക്ഷാ മാതൃകാ പഞ്ചായത്തായി തിരഞ്ഞെടുത്തു. പ്രഖ്യാപനം 27 ന് ഉച്ചയ്ക്ക് 12 ന് പൊൻകുന്നം മഹാത്മാഗാന്ധി ടൗൺഹാളിൽ നടക്കും. ഡോ.എൻ.ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ അദ്ധ്യക്ഷത വഹിക്കും. ഭക്ഷ്യവസ്തുക്കളുടെ പ്രദർശന മത്സരവുമുണ്ട്. പ്രദർശനം 10 ന് തുടങ്ങും.